Lectionary

1 corinthians 4: 1-5
  • 1 ) Let a man so account of us, as of the ministers of Christ, and stewards of the mysteries of God.

  • 2 ) Moreover it is required in stewards, that a man be found faithful.

  • 3 ) But with me it is a very small thing that I should be judged of you, or of man's judgment: yea, I judge not mine own self.

  • 4 ) For I know nothing by myself, yet am I not hereby justified: but he that judges me is the Lord.

  • 5 ) Therefore judge nothing before the time, until the Lord come, who both will bring to light the hidden things of darkness, and will make manifest the counsels of the hearts: and then shall every man have praise of God.

1 corinthians 4: 1-5
  • 1 ) ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.

  • 2 ) ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.

  • 3 ) നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം, ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

  • 4 ) എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല, എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.

  • 5 ) ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു, അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും, അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.