Lectionary

Mark 16: 1-11
  • 1 ) And when the sabbath was past, Mary Magdalene, and Mary the mother of James, and Salome, had bought sweet spices, that they might come and anoint him.

  • 2 ) And very early in the morning the first day of the week, they came unto the tomb at the rising of the sun.

  • 3 ) And they said among themselves, Who shall roll us away the stone from the door of the tomb?

  • 4 ) And when they looked, they saw that the stone was rolled away: for it was very great.

  • 5 ) And entering into the tomb, they saw a young man sitting on the right side, clothed in a long white garment, and they were affrighted.

  • 6 ) And he says unto them, Be not affrighted: All of you seek Jesus of Nazareth, which was crucified: he has risen, he is not here: behold the place where they laid him.

  • 7 ) But go your way, tell his disciples and Peter that he goes before you into Galilee: there shall all of you see him, as he said unto you.

  • 8 ) And they went out quickly, and fled from the tomb, for they trembled and were amazed: neither said they any thing to any man, for they were afraid.

  • 9 ) Now when Jesus was risen early the first day of the week, he appeared first to Mary Magdalene, out of whom he had cast seven devils.

  • 10 ) And she went and told them that had been with him, as they mourned and wept.

  • 11 ) And they, when they had heard that he was alive, and had been seen of her, believed not.

Mark 16: 1-11
  • 1 ) ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.

  • 2 ) ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:

  • 3 ) കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.

  • 4 ) അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു, അതു ഏറ്റവും വലുതായിരുന്നു.

  • 5 ) അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

  • 6 ) അവൻ അവരോടു: ഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു, അവൻ ഉയിർത്തെഴുന്നേറ്റു, അവൻ ഇവിടെ ഇല്ല, അവനെ വെച്ച സ്ഥലം ഇതാ.

  • 7 ) നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ, അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.

  • 8 ) അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി, അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.

  • 9 ) [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.

  • 10 ) അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

  • 11 ) അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.