Lectionary

Matthew 4: 1-11
  • 1 ) Then was Jesus led up of the spirit into the wilderness to be tempted of the devil.

  • 2 ) And when he had fasted forty days and forty nights, he was afterward an hungered.

  • 3 ) And when the tempter came to him, he said, If you be the Son of God, command that these stones be made bread.

  • 4 ) But he answered and said, It is written, Man shall not live by bread alone, but by every word that proceeds out of the mouth of God.

  • 5 ) Then the devil takes him up into the holy city, and sets him on a pinnacle of the temple,

  • 6 ) And says unto him, If you be the Son of God, cast yourself down: for it is written, He shall give his angels charge concerning you: and in their hands they shall bear you up, lest at any time you dash your foot against a stone.

  • 7 ) Jesus said unto him, It is written again, You shall not tempt the Lord your God.

  • 8 ) Again, the devil takes him up into an exceeding high mountain, and shows him all the kingdoms of the world, and the glory of them,

  • 9 ) And says unto him, All these things will I give you, if you will fall down and worship me.

  • 10 ) Then says Jesus unto him, Get you behind, Satan: for it is written, You shall worship the Lord your God, and him only shall you serve.

  • 11 ) Then the devil left him, and, behold, angels came and ministered unto him.

Matthew 4: 1-11
  • 1 ) അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.

  • 2 ) അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.

  • 3 ) അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.

  • 4 ) അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

  • 5 ) പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:

  • 6 ) നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക, “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും, അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

  • 7 ) യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

  • 8 ) പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:

  • 9 ) വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.

  • 10 ) യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ, 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

  • 11 ) അപ്പോൾ പിശാചു അവനെ വിട്ടുപോയി, ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.