Lectionary

John 8: 12-20
  • 12 ) Then spoke Jesus again unto them, saying, I am the light of the world: he that follows me shall not walk in darkness, but shall have the light of life.

  • 13 ) The Pharisees therefore said unto him, You bear record of yourself, your record is not true.

  • 14 ) Jesus answered and said unto them, Though I bear record of myself, yet my record is true: for I know whence I came, and where I go, but all of you cannot tell whence I come, and where I go.

  • 15 ) All of you judge after the flesh, I judge no man.

  • 16 ) And yet if I judge, my judgment is true: for I am not alone, but I and the Father that sent me.

  • 17 ) It is also written in your law, that the testimony of two men is true.

  • 18 ) I am one that bear witness of myself, and the Father that sent me bears witness of me.

  • 19 ) Then said they unto him, Where is your Father? Jesus answered, All of you neither know me, nor my Father: if all of you had known me, all of you should have known my Father also.

  • 20 ) These words spoke Jesus in the treasury, as he taught in the temple: and no man laid hands on him, for his hour was not yet come.

John 8: 12-20
  • 12 ) യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു, എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.

  • 13 ) പരീശന്മാർ അവനോടു: നീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു, നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

  • 14 ) യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു, ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു, നിങ്ങളോ, ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.

  • 15 ) നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു, ഞാൻ ആരെയും വിധിക്കുന്നില്ല.

  • 16 ) ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.

  • 17 ) രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.

  • 18 ) ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു, എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.

  • 19 ) അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല, എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.

  • 20 ) അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു, അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.