Lectionary

1 timothy 4: 7-16
  • 7 ) But refuse profane and old wives' fables, and exercise yourself rather unto godliness.

  • 8 ) For bodily exercise profits little: but godliness is profitable unto all things, having promise of the life that now is, and of that which is to come.

  • 9 ) This is a faithful saying and worthy of all acceptation.

  • 10 ) For therefore we both labour and suffer reproach, because we trust in the living God, who is the Saviour of all men, specially of those that believe.

  • 11 ) These things command and teach.

  • 12 ) Let no man despise your youth, but be you an example of the believers, in word, in conversation, in love, in spirit, in faith, in purity.

  • 13 ) Till I come, give attendance to reading, to exhortation, to doctrine.

  • 14 ) Neglect not the gift that is in you, which was given you by prophecy, with the laying on of the hands of the presbytery.

  • 15 ) Meditate upon these things, give yourself wholly to them, that your profiting may appear to all.

  • 16 ) Take heed unto yourself, and unto the doctrine, continue in them: for in doing this you shall both save yourself, and them that hear you.

1 timothy 4: 7-16
  • 7 ) ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.

  • 8 ) ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ, ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.

  • 9 ) ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം.

  • 10 ) അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.

  • 11 ) ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.

  • 12 ) ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു, വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.

  • 13 ) ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.

  • 14 ) മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താൽ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ

  • 15 ) നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നെ ഇരുന്നുകൊൾക.

  • 16 ) നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക, ഇതിൽ ഉറെച്ചുനിൽക്ക, അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.