Lectionary

Galatians 6: 1-10
  • 1 ) Brethren, if a man be overtaken in a fault, all of you which are spiritual, restore such an one in the spirit of meekness, considering yourself, lest you also be tempted.

  • 2 ) Bear all of you one another's burdens, and so fulfill the law of Christ.

  • 3 ) For if a man think himself to be something, when he is nothing, he deceives himself.

  • 4 ) But let every man prove his own work, and then shall he have rejoicing in himself alone, and not in another.

  • 5 ) For every man shall bear his own burden.

  • 6 ) Let him that is taught in the word communicate unto him that teaches in all good things.

  • 7 ) Be not deceived, God is not mocked: for whatsoever a man sows, that shall he also reap.

  • 8 ) For he that sows to his flesh shall of the flesh reap corruption, but he that sows to the Spirit shall of the Spirit reap life everlasting.

  • 9 ) And let us not be weary in well doing: for in due season we shall reap, if we faint not.

  • 10 ) As we have therefore opportunity, let us do good unto all men, especially unto them who are of the household of faith.

Galatians 6: 1-10
  • 1 ) സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ, നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.

  • 2 ) തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ, ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.

  • 3 ) താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.

  • 4 ) ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ, എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും.

  • 5 ) ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.

  • 6 ) വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.

  • 7 ) വഞ്ചനപ്പെടാതിരിപ്പിൻ, ദൈവത്തെ പരിഹസിച്ചുകൂടാ, മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.

  • 8 ) ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും, ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.

  • 9 ) നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു, തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.

  • 10 ) ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക