Lectionary

Matthew 28: 1-10
  • 1 ) In the end of the sabbath, as it began to dawn toward the first day of the week, came Mary Magdalene and the other Mary to see the tomb.

  • 2 ) And, behold, there was a great earthquake: for the angel of the Lord descended from heaven, and came and rolled back the stone from the door, and sat upon it.

  • 3 ) His countenance was like lightning, and his raiment white as snow:

  • 4 ) And for fear of him the keepers did shake, and became as dead men.

  • 5 ) And the angel answered and said unto the women, Fear not all of you: for I know that all of you seek Jesus, which was crucified.

  • 6 ) He is not here: for he has risen, as he said. Come, see the place where the Lord lay.

  • 7 ) And go quickly, and tell his disciples that he has risen from the dead, and, behold, he goes before you into Galilee, there shall all of you see him: lo, I have told you.

  • 8 ) And they departed quickly from the tomb with fear and great joy, and did run to bring his disciples word.

  • 9 ) And as they went to tell his disciples, behold, Jesus met them, saying, All hail. And they came and held him by the feet, and worshipped him.

  • 10 ) Then said Jesus unto them, Be not afraid: go tell my brethren that they go into Galilee, and there shall they see me.

Matthew 28: 1-10
  • 1 ) ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.

  • 2 ) പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.

  • 3 ) അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.

  • 4 ) കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.

  • 5 ) ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ, ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു,

  • 6 ) അവൻ ഇവിടെ ഇല്ല, താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു, അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ

  • 7 ) അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ, അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു, അവിടെ നിങ്ങൾ അവനെ കാണും, ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.

  • 8 ) അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരെറ്റു:

  • 9 ) “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു, അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.

  • 10 ) യേശു അവരോടു: “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ, അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.