Lectionary

Exodus 4: 1-7
  • 1 ) And Moses answered and said, But, behold, they will not believe me, nor hearken unto my voice: for they will say, The LORD has not appeared unto you.

  • 2 ) And the LORD said unto him, What is that in yours hand? And he said, A rod.

  • 3 ) And he said, Cast it on the ground. And he cast it on the ground, and it became a serpent, and Moses fled from before it.

  • 4 ) And the LORD said unto Moses, Put forth yours hand, and take it by the tail. And he put forth his hand, and caught it, and it became a rod in his hand:

  • 5 ) That they may believe that the LORD God of their fathers, the God of Abraham, the God of Isaac, and the God of Jacob, has appeared unto you.

  • 6 ) And the LORD said furthermore unto him, Put now yours hand into your bosom. And he put his hand into his bosom: and when he took it out, behold, his hand was leprous as snow.

  • 7 ) And he said, Put yours hand into your bosom again. And he put his hand into his bosom again, and plucked it out of his bosom, and, behold, it was turned again as his other flesh.

Exodus 4: 1-7
  • 1 ) അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

  • 2 ) യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.

  • 3 ) അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു, അതു ഒരു സർപ്പമായ്തീർന്നു, മോശെ അതിനെ കണ്ടു ഓടിപ്പോയി.

  • 4 ) യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു, അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.

  • 5 ) ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു

  • 6 ) യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു, പുറത്തു എടുത്തപ്പോൾ കൈ ഹിമം പോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.

  • 7 ) നിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.