Lectionary

1 samuel 1: 9-20
  • 9 ) So Hannah rose up after they had eaten in Shiloh, and after they had drunk. Now Eli the priest sat upon a seat by a post of the temple of the LORD.

  • 10 ) And she was in bitterness of soul, and prayed unto the LORD, and wept sore.

  • 11 ) And she vowed a vow, and said, O LORD of hosts, if you will indeed look on the affliction of yours handmaid, and remember me, and not forget yours handmaid, but will give unto yours handmaid a male child, then I will give him unto the LORD all the days of his life, and there shall no razor come upon his head.

  • 12 ) And it came to pass, as she continued praying before the LORD, that Eli marked her mouth.

  • 13 ) Now Hannah, she spoke in her heart, only her lips moved, but her voice was not heard: therefore Eli thought she had been drunken.

  • 14 ) And Eli said unto her, How long will you be drunken? put away your wine from you.

  • 15 ) And Hannah answered and said, No, my lord, I am a woman of a sorrowful spirit: I have drunk neither wine nor strong drink, but have poured out my soul before the LORD.

  • 16 ) Count not yours handmaid for a daughter of Belial: for out of the abundance of my complaint and grief have I spoken until now.

  • 17 ) Then Eli answered and said, Go in peace: and the God of Israel grant you your petition that you have asked of him.

  • 18 ) And she said, Let yours handmaid find grace in your sight. So the woman went her way, and did eat, and her countenance was no more sad.

  • 19 ) And they rose up in the morning early, and worshipped before the LORD, and returned, and came to their house to Ramah: and Elkanah knew Hannah his wife, and the LORD remembered her.

  • 20 ) Wherefore it came to pass, when the time was come about after Hannah had conceived, that she bare a son, and called his name Samuel, saying, Because I have asked him of the LORD.

1 samuel 1: 9-20
  • 9 ) അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.

  • 10 ) അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.

  • 11 ) അവൾ ഒരു നേർച്ചനേർന്നു, സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും, അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.

  • 12 ) ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.

  • 13 ) ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു, ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.

  • 14 ) ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.

  • 15 ) അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ, ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ, ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല, യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.

  • 16 ) അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ, അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.

  • 17 ) അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക, യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

  • 18 ) അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു, അവളുടെ മുഖം പിന്നെ വാടിയതുമില്ല.

  • 19 ) അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു, യഹോവ അവളെ ഓർത്തു.

  • 20 ) ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു, ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.