Lectionary

Galatians 3: 23-29
  • 23 ) But before faith came, we were kept under the law, shut up unto the faith which should afterwards be revealed.

  • 24 ) Wherefore the law was our schoolmaster to bring us unto Christ, that we might be justified by faith.

  • 25 ) But after that faith has come, we are no longer under a schoolmaster.

  • 26 ) For all of you are all the children of God by faith in Christ Jesus.

  • 27 ) For as many of you as have been baptized into Christ have put on Christ.

  • 28 ) There is neither Jew nor Greek, there is neither bond nor free, there is neither male nor female: for all of you are all one in Christ Jesus.

  • 29 ) And if all of you be Christ's, then are all of you Abraham's seed, and heirs according to the promise.

Galatians 3: 23-29
  • 23 ) വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.

  • 24 ) അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.

  • 25 ) വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.

  • 26 ) ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

  • 27 ) ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

  • 28 ) അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല, നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

  • 29 ) ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.